ചങ്ങനാശേരി . നഗരസഭയുടെയും കേരള സാംസ്കാരിക വകുപ്പിന്റേയും ആഭിമുഖ്യത്തിൽ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിലുളള കുട്ടികൾക്ക് സൗജന്യ കലാപരിശീലന പരിപാടിയായ ഉണർവ് പദ്ധതി ഇ എം എസ് ഓഡിറ്റോറിയത്തിൽ നടന്നു. ചെയർപേഴ്സൺ സന്ധ്യ മനോജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ബെന്നി ജോസഫ്, വിദ്യാഭ്യാസകാര്യ കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ സാബു, മരാമത്തുകാര്യ കമ്മിറ്റി ചെയർമാൻ മധുരാജ്, നഗരസഭാ സെക്രട്ടറി സജി എൽ എസ്, ഫോക്ലോർ ജില്ലാ കോർഡിനേറ്റർ രാഹുൽ ഗാന്ധി എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, കലാകാരൻമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |