മുണ്ടക്കയം. സ്വകാര്യ റബര്‍ തോട്ടത്തിലെ റോളര്‍ മെഷീന് മോഷ്ടിച്ച കേസിൽ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ അമീറിനെ (23) പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പേര്‍ക്ക് ഒളിവിലാണ്. 35ാം മൈല്‍ സ്വദേശി വല്ലാറ്റ് ജെസ്വന്ത് ലാലിന്റെ വെംബ്ലി വാലേല്‍ എസ്റ്റേറ്റില്‍ നിന്നാണ് സംഘം റോളര്‍ മെഷീന് മോഷ്ടിച്ചു കടത്തിയത്. ഇത് മുണ്ടക്കയത്തെ ആക്രിക്കടയില്‍ വില്‍പ്പന നടത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അമീര്‍ കുടുങ്ങുകയും ആക്രിക്കടയില്‍ നിന്ന് റോളര്‍ മെഷീന് കണ്ടെടുക്കുകയും ചെയ്തു. കൂട്ടാളികള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി പെരുവന്താനം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയപ്രകാശ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |