ചങ്ങനാശേരി. ചെളിക്കുഴിയിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ചങ്ങനാശേരി പച്ചക്കറി ചന്തയ്ക്ക് സമീപമുള്ള തുറസ്സായ സ്ഥലത്തെ ചെളിക്കുഴിയിൽ വീണ പോത്തിനെയാണ് അഗ്നിശമനസേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ പോത്ത് ചെളിക്കുഴിയിൽ കിടന്ന് തിരിഞ്ഞു മറിഞ്ഞെങ്കിലും പ്രദേശത്തുണ്ടായിരുന്നവർ ശ്രദ്ധിച്ചില്ല. പോത്ത് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നെങ്കിലും സമീപവാസികൾക്ക് പോത്തിന്റെ വിക്രിയ മാത്രമായാണ് തോന്നിയത്. വൈകിട്ട് ആറരയോടെ, ചെളിക്കുഴിയിൽ നിന്നു കരയ്ക്ക് കയറാനാവാതെ അവശനിലയിലായി പോത്തിനെ കണ്ടതോടെ, പ്രദേശവാസികൾ ചങ്ങനാശേരി അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. സേനാംഗങ്ങളെത്തി പോത്തിന്റെ ശരീരത്തിൽ ഇരുഭാഗത്തായി ബെൽറ്റ് കുടുക്കിയ ശേഷം വലിച്ച് കരയ്ക്ക് കയറ്റി രക്ഷപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |