കോട്ടയം. ആത്മയും വൈ.എം.സി.എയും ലോക സംഗീതദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ആത്മസിംഫണി ഇന്ന് മുതൽ നാലു ദിവസങ്ങളിൽ വൈ.എം.സി.എ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് 6ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ആലപ്പി രംഗനാഥിന്റെ ഓർമയ്ക്കായുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം കോട്ടയം ഉണ്ണികൃഷ്ണന് തിരുവിഴ ജയശങ്കർ സമർപ്പിക്കും. 19ന് മനോജ് കുറൂർ സംസാരിക്കും. വൈകിട്ട് 6ന് നാടൻപാട്ട്. 20ന് വൈകിട്ട് 6ന് സ്മിത പിഷാരടി സംസാരിക്കും. 21ന് വൈകിട്ട് സമാപനമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്നും ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, സെക്രട്ടറി ബിനോയ് വേളൂർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |