വൈക്കം. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനും ഉൾനാടൻ ജലാശയങ്ങളിൽ നൂതനകൃഷി മെച്ചപ്പെടുത്താനും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ വൈക്കം നഗരസഭയുടെ മത്സ്യകർഷക ക്ലബിന്റെ നേതൃത്വത്തിൽ മത്സ്യകർഷക സംഗമം നടത്തി. നഗരസഭ അദ്ധ്യക്ഷ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.കണ്ണൻ, പ്രോജക്ട് കോഒാർഡിനേറ്റർ എം.ബീനമോൾ, അക്വാകൾച്ചർ പ്രൊമോട്ടർ മിൻസി മാത്യു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു സജീവൻ, ബി.ചന്ദ്രശേഖരൻ, പ്രീതാ രാജേഷ് , എസ്. ഹരിദാസൻ നായർ, ലേഖ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |