ഏറ്റുമാനൂർ. ആം ആദ്മി പാർട്ടിയുടെ ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനവും ധർണയും നടന്നു. അതിരമ്പുഴ ചന്തക്കുളത്തു നിന്ന് ആരംഭിച്ച പ്രകടനം പാർട്ടി ജില്ലാ സെക്രട്ടറി പ്രിൻസ് മാമൂട്ടിൽ ഫ്ളാഗ് ഓഫ് ചെയ്തു. കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ നടന്ന സമരം ജില്ലാ കൺവീനർ അഡ്വ.ബിനോയ് പുല്ലത്തിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കൺവീനർ ചാക്കോ പയ്യനാടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സെലിൻ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. അതിരമ്പുഴ പഞ്ചായത്ത് കൺവീനർ ജോയ് ചാക്കോ, അഭിലാഷ് കുര്യൻ പ്ലാമ്പറമ്പിൽ, തോമസ് രാജൻ, എം.എസ് വിൻസന്റ്, ജോസഫ് പകുമാല, ബാബു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |