കോട്ടയം. എല്ലാ മതങ്ങളും രാഷ്ടീയ അധികാരം നേടാനുള്ള ഉപാധിയാക്കുകയാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ കാക്കനാടൻ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു ചുള്ളിക്കാട്. കരുണാർദ്രമായ സ്നേഹം കാക്കനാടൻ ജീവിത ശൈലിയാക്കി. അദ്ദേഹത്തിന്റെ മതവും രാഷ്ടീയവും വിശ്വാസവും ജീവിതവും സ്നേഹമായിരുന്നു. കാക്കനാടൻ പുരസ്ക്കാരം ജോസ് ടി. തോമസിന് പന്ന്യൻ രവീന്ദ്രൻ നൽകി. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്തു. ബാബു കുഴിമറ്റം അദ്ധ്യക്ഷത വഹിച്ചു. ജോഷിമാത്യു, വി.ജയകുമാർ, ഡോ.കെ.വി.തോമസ്, വി.ജി തമ്പി, സി.ഇ.സുനിൽ, വി.ജെ.ലാലി,അൻസാർ വർണന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |