കോട്ടയം. എച്ച്.ഐ.വി. പ്രതിരോധ സന്ദേശങ്ങൾ യുവജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജില്ലാ മെഡിക്കൽ ഓഫീസും ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി ടാലന്റ് ഷോ സംഘടിപ്പിക്കും. 30 നു രാവിലെ 10 ന് കോട്ടയം ബി.സി.എം.കോളേജിലാണ് ഷോ. 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി നടക്കുന്ന ടാലന്റ് ഷോയിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
എച്ച്.ഐ.വി. പ്രതിരോധം, അണുബാധിതരോടുള്ള വിവേചനം, സാമൂഹികനിന്ദ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് ഗാനം, നൃത്തം, മോണോആക്ട്, ഹാസ്യാവതരണം, സ്കിറ്റ്, കഥാപ്രസംഗം, മൂകാഭിനയം തുടങ്ങിയ കലാരൂപങ്ങളിൽ ഏതെങ്കിലും അവതരിപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |