കോട്ടയം . അങ്കണവാടി മുതൽ എൽ പി സ്കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്കരണശീലം വളർത്തുന്നതിനായി നടപ്പാക്കുന്ന ശുചിത്വം സഹകരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. തിരുവാർപ്പ് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. സഹകരണ രജിസ്ട്രാർ അലക്സ് വർഗീസ് പരിശീലന കൈപ്പുസ്തകം പ്രകാശനം ചെയ്യും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ കൈപുസ്തകം ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |