കോട്ടയം . ഓണാഘോഷത്തിന് മുന്നോടിയായി ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുമൈതാനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചായിരുന്നു പരിശോധന. മറ്റു ജില്ലയിൽ നിന്ന് ലഹരിവസ്തുക്കൾ എത്തുന്നത് തടയുന്നതിനായി കർശനമായ വാഹന പരിശോധനയ്ക്ക് പുറമേ ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. മുമ്പ് ലഹരിവസ്തു കേസിൽ അറസ്റ്റിലായവരും, മറ്റ് ക്രിമിനൽ പശ്ചാത്തലമുള്ളവരും പൊലീസിന്റെ കർശനമായ നിരീക്ഷണത്തിലാണെന്നും എസ് പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |