കോട്ടയം . വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച നിറവ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ആരംഭിച്ച എത്തവാഴ കൃഷിക്ക് നൂറുമേനി വിളവ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിനാലാം വാർഡിലെ കർഷക ഗ്രൂപ്പായ അൻസിനി ഗ്രൂപ്പിലെ 45 അംഗങ്ങൾ ചേർന്നാണ് രണ്ടര ഏക്കറിൽ കൃഷി ഇറക്കിയത്. ഏത്തവാഴയും ഞാലിപ്പൂവനുമാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. പച്ചക്കറികളും, മരച്ചീനിയും ഇതോടൊപ്പമുണ്ട്.
പച്ചക്കറി കൃഷിക്ക് പിന്നാലെ ഓണത്തിന് പുഷ്പക്കൃഷിക്കും നൂറുമേനി വിളവ് ലഭിച്ചതോടെ മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ആളുകളാണ് ഇക്കുറി കൃഷി ചെയ്യാൻ താൽപര്യം അറിയിച്ച് മുന്നോട്ട് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |