SignIn
Kerala Kaumudi Online
Thursday, 19 September 2024 3.19 PM IST

കിരീടം ചൂടി അൽഫോൻസയും, തോമസ് മാഷ് അക്കാഡമിയും.

Increase Font Size Decrease Font Size Print Page
st

പാലാ . ജില്ല അത് ലറ്റിക് ചാമ്പ്യൻഷിപ്പ് സീനിയർ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 292 പോയിന്റുമായി ഒന്നാം സ്ഥാനവും, 158 പോയിന്റുമായി എസ്.ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ് കോളജ് 141 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ പൂഞ്ഞാർ കെ പി തോമസ് അക്കാഡമി പൂഞ്ഞാർ 650 പോയിന്റുമായി ഒന്നാം സ്ഥാനവും, 236 പോയിന്റുമായി പാലാ അൽഫോൻസാ കോളേജ് രണ്ടാം സ്ഥാനവും, സെന്റ്‌തോമസ് ഹൈസ്‌കൂൾ പാലാ 192.5 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. 14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തോമസ് അക്കാഡമി 50 പോയിന്റുമായി ഒന്നാം സ്ഥാനവും,എംഡി സെമിനാരി കോട്ടയം 47 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 68 പോയിന്റുമായി എസ് എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം ഒന്നാം സ്ഥാനവും, തോമസ് അക്കാഡമി 40 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി. 16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 123 പോയിന്റുമായി തോമസ് അക്കാഡമി അക്കാഡമി ഒന്നാം സ്ഥാനവും, സെന്റ് തോമസ് എച്ച്എസ്എസ്
എച്ച്എസ്എസ് പാല 76 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി. 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം സി കെ പി തോമസ് അക്കാഡമി 76 പോയിന്റുമായി ഒന്നാം സ്ഥാനവും,60 പോയിന്റുമായി ജിഎച്ച്എസ് ഭരണങ്ങാനം രണ്ടാം സ്ഥാനവും നേടി.

18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തോമസ് അക്കാഡമി 189 പോയിന്റുമായിഒന്നാം സ്ഥാനവും 63 പോയിന്റുമായി സെന്റ് തോമസ് എച്ച്എസ്എസ് പാല രണ്ടാം സ്ഥാനവും നേടി. 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ തോമസ് അക്കാഡമി 138 പോയിന്റുമായി ഒന്നാം സ്ഥാനവും,എസ് എച്ച് ജി എച്ച് എസ് എസ് ഭരണങ്ങാനം 56 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി

20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 87 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശേരി ഒന്നാം സ്ഥാനവും 71 പോയിന്റുമായി സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും നേടി. 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 236 പോയിന്റുമായി അൽഫോൻസ കോളേജ് ഒന്നാം സ്ഥാനവും 57 പോയിന്റുമായി അസംപ്ഷൻ കോളേജ് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനദാനം നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.