SignIn
Kerala Kaumudi Online
Thursday, 19 September 2024 2.14 AM IST

'എക്താര'ക്ക് വർണശബളമായ തുടക്കം.

Increase Font Size Decrease Font Size Print Page
sau

കോട്ടയം: ആരോഗ്യശാസ്ത്ര സർവകലാശാല ഏഴാമത് ഇന്റർസോൺ കലോത്സവം 'എക്താര'ക്ക് വർണശബളമായ തുടക്കം. കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന കലോത്സവത്തിന് തിരുവാതിര മത്സരങ്ങളോടെയാണ് തിരശീല ഉയർന്നത്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന ചടങ്ങിൽ സിനിമാ താരം സൗബിൻ ഷാഹിർ, രോമാഞ്ചം സിനിമയിലെ അഭിനേതാക്കൾ എന്നിവർ വിശിഷ്ടാതിഥികളായി. സർവകലാശാലയുടെ ലഹരിവിരുദ്ധ കാമ്പയിനും തുടക്കമായി. സാംസ്‌കാരിക ഘോഷയാത്രയും നടന്നു. വിദ്യാർത്ഥികൾക്കായി തലശേരി മോഡൽ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.

നോർത്ത്, സൗത്ത്, സെൻട്രൽ സോൺ മൽസരങ്ങിൽ വിജയിച്ച 324 കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. 10 വേദികളിലായി 96 മത്സരങ്ങൾ അരങ്ങേറും. ഇന്നലെ തിരുവാതിര, ഭരതനാട്യം, വട്ടപ്പാട്ട്, കുച്ചിപ്പുടി, കോൽകളി, ഫാൻസിഡ്രസ്, ക്ലാസിക്കൽ മ്യൂസിക്, വെസ്റ്റേൺ സോളോ, വെസ്‌റ്റേൺ ഗ്രൂപ്പ് സോംഗ്, മോണോ ആക്ട്, മിമിക്രി, പെയിന്റിംഗ് , രചന മത്സരങ്ങൾ നടന്നു. കലോത്സവത്തിന് നാളെ തിരശീല വീഴും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, KALO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.