കോട്ടയം . പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസിൽ അഞ്ച് പേർ പിടിയിൽ. പൊങ്ങന്താനം ശാന്തിനഗർ കോളനി മുള്ളനിളയ്ക്കൽ വീട്ടിൽ മോനുരാജ് (29), വാകത്താനം ആശാരിപ്പറമ്പിൽ വീട്ടിൽ യദുകൃഷ്ണൻ (27), വാകത്താനം ചിറമാട്ടേൽ വീട്ടിൽ ആനന്ദ് (20), വാകത്താനം കോട്ടപ്പുറം വീട്ടിൽ ജോജോ ജോസഫ് (20), വാകത്താനം പള്ളിക്കുന്ന് വീട്ടിൽ റോഷൻമോൻ (20) എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ സി എസ് ഐ സെന്റ് ജെയിംസ് പള്ളി പെരുന്നാൾ കണ്ട് മടങ്ങിയ സിജോ ജോസഫ് എന്നയാളെയാണ് ആക്രമിച്ചത്. പെരുന്നാളിനിടയിൽ പ്രതികളും ഇയാളും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |