ചങ്ങനാശേരി: പേൾ ഗാർഡൻ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടനടത്തം സംഘടിപ്പിച്ചു. പാത്തിക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച കൂട്ടനടത്തം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചെറിയാൻ നെല്ലുവേലി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. മാത്യു കാടത്തുകളം ഫ്ളാഗ് ഓഫ് ചെയ്തു. ഫോറൻസിക് സയന്റിഫിക് ഓഫീസർ പ്രിയ മേരി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. സമാപന സമ്മേളനത്തിൽ റോസമ്മ ജെയിംസ് മുഖ്യാതിഥിയായി. സെക്രട്ടറി തോമസ് തൂമ്പുങ്കൽ ജോജോ പന്തല്ലൂർ, ജോജി ചിങ്ങംപറമ്പിൽ, ജിസ് വലിയപറമ്പിൽ, സാബു പ്ലാമൂട്ടിൽ, സണ്ണി പാത്തിക്കൽ, ജോമോൻ ജോസഫ്, ബിജു മണമേൽ, ജെയിംസ് മണമേൽ, രോഹിത് ജോജി, മെല്ലാ ഷാജി, വി.എൽ. അമല, ജോൺ പുതുച്ചിറ, എൻ.ജി. ചെറിയാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |