കോഴിക്കോട് : കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന യംഗ് ഇന്നോവേഷൻ പ്രോഗ്രാം ജില്ലാതല ശില്പശാല നടത്തി. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ. എൻ തേജ് രോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ഡോ.ഷാബു എസ്.ജെ മുഖ്യപ്രഭാഷണം നടത്തി. ഐ .സി .ടി .എ ട്രൈനർ ബൈജു വൈദ്യക്കാരൻ പരിശീലനം നൽകി. കെ .എം. സി. ടി കോളേജ് ഓഫ് എൻജിനിയറിംഗ് അസോ.പ്രൊഫസർ ഡോ.ജയ സി.കെ, മെഡിക്കൽ കോളേജ് പ്രിസിപ്പൽ ഡോ.ഇ.വി ഗോപി, ഡോ.പ്രീതി മണ്ണിലേടം, ഡോ.ബിൻസു വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |