കോഴിക്കോട്: പരിമിതികൾ വഴി മാറി അവർ വരകളിലൂടെ ചിരി പടർത്തി. ശ്രാവണിക അമാൽഗമേഷൻ ഒഫ് ആർട്സും റീജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷികുട്ടികളുടെ ഹാപ്പിനസ് പെയിന്റിംഗ് ക്യാമ്പ് ശ്രദ്ധേയമായി. വനം - വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്ലാനിറ്റോറിയത്തിൽ നടത്തിയ ക്യാമ്പിൽ മുപ്പത് കുട്ടികളാണ് പങ്കെടുത്തത്. വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ അദ്ധ്യക്ഷത വഹിച്ചു. കലാ അദ്ധ്യാപകരായ ഹാറൂൺ അൽ ഉസ്മാൻ, രാജീവൻ.കെ.സി, സുരേഷ് ഉണ്ണി, ഷാജി കാവിൽ, ഷെരീഫ കെ.ടി എന്നിവർ നേതൃത്വം നൽകി. സമഗ്രശിക്ഷ അഭിയാൻ ജില്ലാ പ്രോഗ്രാം ഓഫീസർ വി .ടി. ഷീബ അദ്ധ്യക്ഷത വഹിച്ചു. റീജിനൽ സയൻസ് സെന്റർ സീനിയർ എഡ്യുക്കേഷൻ ഓഫീസർ സുനിൽ കെ.എം, ശ്രാവണിക - അമാൽഗമേഷൻ ഓഫ് ആർട്സിലെ സ്മിതാ ശിവരാമൻ, നിഷ ആർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |