കുന്ദമംഗലം: കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.ബാബുമോൻ ഉദ്ഘാടനം ചെയ്‌തു. സിദ്ധീഖ് തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഷമീൽ, സി.പി ശിഹാബ്, കെ.പി ശൈഫുദീൻ, എം.വി ബൈജു, കെ.കെ.സി.നൗഷാദ്, ശറഫുദീൻ, ഇ, ഉബൈദ്, സനൂഫ് റഹ്‌മാൻ, ഫാത്തിമ ജെസ്ലി, ഷംസാദ പാറ്റയിൽ, എൻ കെ.അമീൻ, എം പി.മുഹമ്മദ് അലി,സുഫിയാൻ, ഹാരിസ് കാരന്തൂർ, ഷമീർ മുറിയനാൽ, എം ടി.അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |