മുക്കം: നവീകരിച്ച കക്കാട് കുന്നത്തുപറമ്പ് ജുമമസ്ജിദ് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ. കെ. അഹമ്മദ്കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ദേവർഷോല അബ്ദുസലാം മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി.നിർമ്മാണ കമ്മിറ്റി കൺവീനർ ജി. അബൂബക്കർ റിപ്പോർട്ട് അവതരിപ്പിച്ചു.ടി.കെ.അബ്ദുറഹിമാൻ ബാഖവി, എൻ.അലി അബ്ദുല്ല, നാസർ ചെറുവാടി ,എ.കെ.സി .മുഹമ്മദ് ഫൈസി,സി.പി. ഉബൈദുല്ല സഖാഫി ,ടി. കുഞ്ഞിമുഹമ്മദ് ഹാജി,അബ്ദുൽ ഹമീദ് സഖാഫി ,ഷൗക്കത്തലി സഖാഫി ,സി. കെ. ഷമീർ എന്നിവർ സംബന്ധിച്ചു. മജീദ് കക്കാട് സ്വാഗതവും കെ സി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.നേരത്തെ നടന്ന പഴയകാല ഖത്തീബുമാരുടെയും മുദരിസുമാരുടെയും സംഗമം മുൻ മുദരിസ് എ.കെ.സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ടി..പി. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |