SignIn
Kerala Kaumudi Online
Thursday, 19 September 2024 10.55 PM IST

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് ഇന്ന് തുടക്കം 

Increase Font Size Decrease Font Size Print Page
filim

കോഴിക്കോട്: കുട്ടികളിൽ ചലച്ചിത്ര ആസ്വാദന ശീലം വളർത്തുന്നതിനായി സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പിന് ഇന്ന് തുടക്കം. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് ഉദ്ഘാടനം ചെയ്യും. നടിയും ടെലിവിഷൻ അവതാരകയുമായ ഗായത്രി വർഷയാണ് ക്യാമ്പ് ഡയറക്ടർ. ശിശുക്ഷേമ സമിതിയുടെയും ജെൻഡർ പാർക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വടക്കൻ ജില്ലകളിലെ 8,9,10 ക്ലാസുകളിലുള്ള 63 കുട്ടികളാണ് പങ്കെടുക്കുന്നത്. നടി അനുമോൾ, സംവിധായകൻ അഷ്റഫ് ഹംസ, തിരക്കഥാകൃത്ത് വിനോയ് തോമസ്, പിന്നണി ഗായികയും നടിയും ശബ്ദലേഖികയുമായ രശ്മി സതീഷ്, സംവിധായകൻ മനോജ് കാന, ചലച്ചിത്ര നിരൂപകൻ പി.പ്രേമചന്ദ്രൻ, നടൻ മനോജ് കെ.യു തുടങ്ങിയവർ ചലച്ചിത്ര സംബന്ധിയായ വിഷയങ്ങളിൽ ക്ലാസെടുക്കും. ഹൈഫ അൽ മൻസൂർ സംവിധാനം ചെയ്ത സൗദി അറേബ്യൻ സിനിമയായ 'വാജ്ദ', ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത 'ഒക്ജ', സത്യജിത് റേയുടെ 'റ്റു',അബ്ബാസ് കിരോസ്തമിയുടെ ടു സൊല്യൂഷൻസ് ഫോർ വൺ പ്രോബ്ളം, ആൽബർട്ട് ലമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ 'ദി റെഡ് ബലൂൺ 'തുടങ്ങിയ സിനിമകൾ ക്യാമ്പിൽ പ്രദർശിപ്പിക്കും.

വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീരാ ദർശക്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. അബ്ദുൽ നാസർ, ജെൻഡർ പാർക്ക് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ സുരേഷ്, ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗവും സംവിധായകനുമായ പ്രദീപ് ചൊക്ലി തുടങ്ങിയവർ പങ്കെടുക്കും.സമാപന ദിവസമായ 29ന് വൈകിട്ട് നാലു മണിക്ക് നടൻ മധുപാൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. മികച്ച ക്യാമ്പ് അംഗത്തിനും മികച്ച ചലച്ചിത്രാസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥിക്കുമുള്ള 2000 രൂപയുടെ കാഷ് അവാർഡും മധുപാൽ സമ്മാനിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.