കോഴിക്കോട്: പയ്യന്നൂർ സ്വദേശികളായ ബൽകീസും റഷീദും മകൾ ബെൻസീറ റഷീദും ചേർന്നുള്ള മെഹ്ഫിൽ നാളെ 7 മണി മുതൽ ടൗൺഹാളിൽ നടക്കും. കോഴിക്കോട്ടെ സുഹൃദ് കൂട്ടായ്മയായ സോംഗ് വിത്ത് സുലൈമാനിയും മാസാ മീഡിയയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാൽപത് വർഷമായി ബൽകീസ് റഷീദ് സംഗീത രംഗത്തുണ്ട്. സംഗീത അധ്യാപികയായിരുന്ന ഇവർ നൂറിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. നിലവിൽ മീഡിയവൺ പതിനാലാം രാവിൽ ജഡ്ജ് കൂടിയാണ്. വാർത്താസമ്മേളനത്തിൽ ബൽകീസും ബെൻസീറയും ബെൻസീറയുടെ ഭർത്താവ് സി.ടി കബീർ, ഷൈജൽ ഒടുങ്ങാക്കാട് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |