കൊയിലാണ്ടി: കൊവിഡ് ബാധിച്ച് മരിച്ച ശ്രീരാഗിന്റെ കുടുംബത്തിന് ഡി.വൈ.എഫ്.ഐ മുചുകുന്ന് മേഖലാ കമ്മിറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ കൈമാറി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, ബ്ലോക്ക് സെക്രട്ടറി അനൂപ്, ബ്ലോക്ക് പ്രസിഡന്റ് അജയ്ഘോഷ്, സി.പി.എം പയ്യോളി ഏരിയാ സെക്രട്ടറി എം .പി. ഷിബു, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദീപ ഡി ഓൾഗ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അരുൺനാഥ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |