ബാലുശ്ശേരി: കോഴിക്കോട് കടപ്പുറത്തു ഏപ്രിൽ 15 ന് രാഹുൽഗാന്ധി പങ്കെടുക്കുന്ന യു.ഡി.എഫ് മഹാസമ്മേളനത്തിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും 8000 പേരെ പങ്കെടുപ്പിക്കുവാൻ ഇന്നലെ ബാലുശ്ശേരിയിൽ ചേർന്ന യു.ഡി.എഫ് സ്പെഷൽ നേതൃത്വയോഗം തീരുമാനിച്ചു. യോഗം മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ സി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അദ്ധ്യക്ഷൻ അഡ്വ. കെ പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ ബാലകൃഷ്ണൻ കിടാവ്, അഹമ്മദ് കോയ, കെ. രാമചന്ദ്രൻ, കെ.എം. ഉമ്മർ, അഹമ്മദ്കുട്ടി ഉണ്ണികുളം, നിസാർ ചേലേരി, സാജിദ് കോറോത്, വി. കെ. സി. ഉമ്മർമൗലവി, എ.കെ.അബ്ദുൾസമദ്, ടി. ഗണേഷ് ബാബു, യു.വി. ദിനേശ് മണിഎന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |