വടകര: കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ അഴിയൂർ ബ്രാഞ്ച് കനാൽ തുറന്നത് നാട്ടുകാർക്ക് ഏറെ അനുഗ്രഹമായി. കടുത്ത വേനലിൽ വേനൽ മഴയില്ലാതെ ജനം വലയുകയായിരുന്നു. ക്രാഷ് മുക്കിൽ നിന്നും ആരംഭിക്കുന്ന ചോറോട് ഡിസ്ട്രിബ്യൂട്ടറി കനാൽ, വൈക്കിലശ്ശേരി ഡിസ്ട്രിബ്യൂട്ടറി കനാൽ, അഴിയൂർ ബ്രാഞ്ച് കനാൽ എന്നിവയാണ് തുറന്നത്. ചോറോട് ഡിസ്ട്രിബ്യൂട്ടറി കനാലിൽ നിന്ന് കുരിക്കിലാട് പുത്തൻ തെരു, ചോറോട് ഹയർ വെക്കണ്ടറി സ്കൂൾ ഭാഗം, കുരിക്കിലാട് സൗത്ത് എന്നിവിടങ്ങളിലേക്ക് വെള്ളമെത്തിച്ചു. വൈക്കിലശ്ശേരി ഡിസ്ട്രിബ്യൂട്ടറി കനാൽ തുറന്ന് രാമത്ത് ക്ഷേത്രം ഭാഗം,മലോൽ മുക്ക്, കാളാശ്ശേരി ഭാഗം, കനോത്ത് ഭാഗങ്ങളിലും വെള്ളം എത്തിച്ചു. കഴിഞ്ഞ ദിവസം അഴിയൂർ ബ്രാഞ്ച് കനാലിൽ വള്ളിക്കാട് ഭാഗത്തും വെള്ളമെത്തി. പത്തോളം കുടിവെള്ള പദ്ധതികൾക്ക് ഏറെ ഗുണകരമാണ് ഈ വെള്ളം. വേനൽ കടുത്തതോടെ കുടിവെള്ള പതികൾ ആഴ്ച്ചയിൽ ഒരു തവണയും രണ്ടും മൂന്നും ദിവസങ്ങളിലുമായിരുന്നു വിതരണം നടത്താനായത്. എൺപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്ന പാഞ്ചേരി ക്കുന്ന് കുടിവെള്ള പദ്ധതി, മലോൽ മുക്ക് കുടിവെള്ള പദ്ധതി, കണിയാംകുന്ന് കുടിവെള്ള പദ്ധതി, മൊട്ടന്തറ കുന്ന് കുടിവെള്ള പദ്ധതി, കണ്ണശ്ശേരിക്കുന്ന് കുടിവെള്ള പദ്ധതി, മണിയം കുന്ന് കുടിവെള്ള പദ്ധതികൾക്ക് കനാൽ ജലം ഉപയോഗിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ കനാൽ സുരക്ഷിതമായി നിലനിർത്താനും കനാൽ ജലം തടസ്ഥമില്ലാതെ ഒഴുകുന്നതിനും മാലിന്യങ്ങൾ കനാലിൽ തള്ളുന്നതിനെതിരെയും ജനങ്ങൾ ജാഗ്രത കാണിക്കണമെന്ന് ചോറോട് ഗ്രാമ പഞ്ചായ അംഗം പ്രസാദ് വിലങ്ങിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |