ബാലുശ്ശേരി: മുണ്ടക്കര എ.യു.പിസ്കൂൾ അദ്ധ്യാപക രക്ഷാകർതൃസമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം
എൽ.എസ്.എസ്, യു.എസ്. എസ് വിജയികളെ അനുമോദിച്ചു. പേരാമ്പ്ര ഡി.വൈ.എസ്.പി സുനിൽ കുമാർ. എൻ.അനുമോദന യോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പരീക്ഷകളിൽ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥികളേയും ആദരിച്ചു. പി.എം ബിജേഷ് അദ്ധ്യക്ഷത വഹിച്ചു. 2025-26 അദ്ധ്യയനവർഷത്തെ പി.ടി.എ ഭാരവാഹികളെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. പി.എം.ബിജേഷ് (പ്രസിഡന്റ്) പി.കെ ജ്യോതിഷ്,സുധിൽലാൽ (വൈ.പ്രസിഡന്റ്), വിന്ധ്യ കെ.കെ. (ചെയർപേഴ്സൺ മാതൃസമിതി) നീതു ബൈജു( (വൈസ് ചെയർപേഴ്സൺ മാതൃസമിതി ). കെ.സന്തോഷ്,ഷാജു. എം പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |