മുക്കം:കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബറിനും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങൾക്കും നെല്ലിക്കാപറമ്പ് പൗരാവലി സ്വീകരണം നൽകി. എ.പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, കോഴിക്കോട്ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം വി.എൻ. ഷുഹൈബ് (കൊച്ചുമോൻ), കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളായ സി. കെ. വിജീഷ്, ഷീജ എന്നിവർക്കാണ് സ്വീകരണം നൽകിയത്. കെ. അബ്ദുൽബർ, മണ്ണിൽ മുഹമ്മദ്, റോയ് തോമസ്,വി. രമേശ്, പി. ടി. മുനീർ, മഠത്തിൽ അബ്ദുൽ കരീംഹാജി, ഇ. മുഹമ്മദ്, യു. പി. അബ്ദുൽ ഹമീദ്, എൻ. കെ. സലാം, ടി .അഹമ്മദ് സലീം, കണ്ണാട്ടിൽ അബ്ദുറഹിമാൻ,കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |