വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജല അതോറിട്ടി അധികൃതർ വാർഡുകൾ സന്ദർശിക്കും. മാലിപ്പുറം ജല അതോറിട്ടി അധികൃതരുമായി പഞ്ചായത്ത് പ്രസിഡന്റ് ബെർണാഡ് ബെന്നിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ചർച്ച നടത്തി. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിക്കാമെന്നും തുടർന്ന് പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാമെന്നും അധികൃതർ ഉറപ്പുനൽകി. വൈസ് പ്രസിഡന്റ് സൗമ്യ രാജേഷ്, അംഗങ്ങളായ കെ.എസ്. രാധാകൃഷ്ണൻ, ലിജി മുരളി, സുശീൽ ആന്റണി കൊറയ, വി.ടി. ദിലീപ്, ഇൻസൻഷ്യ ലെസ്‌ലി, എ.എ. ചന്ദ്രവല്ലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |