ബേപ്പൂർ: സാങ്കേതിക കാരണങ്ങളാൽ ലക്ഷദ്വീപിലേക്ക് പോകാൻ കഴിയാതെ ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട എം.വി ഇലി കൽപ്പേനി കപ്പൽ ഇന്ന് പാചക ഗ്യാസ് സിലിണ്ടറിന് പകരം പെട്രോളുമായി ലക്ഷദ്വീപിലേക്ക് പുറപ്പെടും . ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിൽ ലക്ഷദ്വീപ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന്റെ 300 ബാരൽ പെട്രോളുമായാണ് കപ്പൽ പുറപ്പെടുന്നത്. കിൽത്തൻ, കടമത്ത് ' അഗത്തി എന്നീ ദ്വീപുകളിലേക്കാണ് പെട്രോൾ കൊണ്ടുപോകുന്നത്. ലോഡ് ദ്വീപുകളിൽ ഇറക്കിയ ശേഷം പിന്നീട് കപ്പൽ അറ്റകുറ്റപ്പണിക്കായി പുറപ്പെടും എന്നാണ് പറയപ്പെടുന്നത്. പാചക ഗ്യാസ് സിലിണ്ടറുമായി ഗംഗ എന്ന കപ്പൽ കഴിഞ്ഞ ദിവസം ലക്ഷദ്വീപിലേക്ക് പുറപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |