സൗഹൃദ സംഗമം സംഘടിപ്പിച്ചു

Monday 11 May 2026 12:30 AM IST
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അധ്യാപക സംഗമം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ ഖാദർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: പഴയകാല സ്മരണകൾ പുതുക്കി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഒത്തുചേർന്നു. 1957 മുതൽ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ സംഗമം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.കെ.എ. കാദർ ഉദ്ഘാടനം ചെയ്തു. ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ടി.പി. ഷബ്ന സുനീർ, കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ യു.കെ. നാസർ, പി.ടി.എ പ്രസിഡൻ്റ് ആർ.വി. റഷീദ്, എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എം.പി. മുസ്സ, കെ. അഹമ്മദ് അഷ്‌റഫ്, ഇ.സി. മുഹമ്മദ്, എൻ.വിലാസിനി എന്നിവർ പ്രസംഗിച്ചു.