ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു
Friday 22 May 2026 12:24 AM IST
മാവൂർ: റഹ്മാനിയ വി.എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്പ്ഡ്, മാവൂർ മേഖല എൻ.എസ്.എസ് യൂണിറ്റ് മാവൂർ ബസ് സ്റ്റാൻഡിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാമണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ പി അഹമ്മദ്, പഞ്ചായത്ത് അംഗം മുനീറ പൊന്നംപുറത്ത്, പ്രസന്നകുമാരി, എൻ.എസ്.എസ് വോളണ്ടിയർമാരായ ത്വയ്യിബ ഫാത്വിമ, ആയിഷ നശ്വ, ഫാത്തിമ ഫിസ, ആയിഷാദിൽന, ജസ മറിയം , ഷഹ്മ റസ്ലി, അതിശയ് എൻ, മുഹമ്മദ് അഫ്സൽ ടി എന്നിവർ പങ്കെടുത്തു.