'ലീപ്' ലോഗോ പ്രകാശനം ചെയ്തു
Wednesday 27 May 2026 12:24 AM IST
കൊടുവള്ളി: കരീറ്റിപ്പറമ്പ് 11, 12 ഡിവിഷനുകളിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ലീപിന്റെ’ ലോഗോ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ. ഖാദർ പ്രകാശനം ചെയ്തു. എൻ. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. അബ്ദു മാനിപുരം, കെ.വി. റാഷിദ്, പി.സി. ജാഫർ വിഷയാവതരണം നടത്തി. മിന്നത്ത് റഷീദ്, പി.കെ. മൊയ്ദീൻകുട്ടി ഹാജി, സി. മുഹമ്മദ് അബ്ദുറഹ്മാൻ, സി. നാസർ, ടി.പി. ഇബ്രാഹിം, യൂ.വി. ഷാഹിദ്, കെ.വി. അബ്ദുൽ ബാസിത്, പി. രജീഷ്, പി.കെ. നാസർ ഹാജി, കെ.പി. അബ്ദുൽ അസീസ്, പി.കെ. നൗഷാദ്, വി. യൂനുസ്, ടി.പി. യൂസുഫ്, പി.കെ. സമദ് ഹാജി, വി.എ. ഷാജഹാൻ, പി.കെ. തൗസീഫ്, കെ. ബഷീർ, വി.കെ. റഷീദ്,പി.കെ.ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.