കാവ് സംരക്ഷകരുടെ സംഗമം
Thursday 04 June 2026 12:05 AM IST
കടലുണ്ടി: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് കടലുണ്ടി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ കടലുണ്ടിയിൽ കാവ് സംരക്ഷകരുടെ സംഗമവും കർമ്മ പദ്ധതി പ്രഖ്യാപനവും കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ല കോ-ഓഡിനേറ്റർ കെ.പി. മഞ്ജു മുഖ്യ പ്രഭാഷണം നടത്തി. കടലുണ്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്‌മിത ഗണേശ് അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ, അജിത വി.എസ്, കെ. ജയപ്രകാശ്, അഞ്ജിത ഷനൂപ്, ടി.പി. വിജയൻ, യു.കെ. പദ്മലോചനൻ, അനൂപ് മണ്ടകത്തിങ്ങൽ, സി രമേശൻ, സജിത പൂക്കാടൻ, അജു രാജു പ്രസംഗിച്ചു.