കോഴിക്കോട്: ജില്ലയിലെ നിയോജകമണ്ഡലം കമ്മിറ്റികൾ വിഭജിച്ച് ഇരട്ടിയാക്കി ബി.ജെ.പി നേതൃത്വം. 13 പുതിയ മണ്ഡലം കമ്മിറ്റികൾ കൂടി നിലവിൽ വന്നതായി പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ വാർത്താസമ്മളനത്തിൽ പറഞ്ഞു. ഇതോടെ 26 മണ്ഡലം കമ്മിറ്റികളായി.
പാർട്ടിയുടെ കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.എല്ലാ മാസവും 25 മുതൽ 30 വരെ നേതാക്കളെല്ലാം ഏതെങ്കിലും ഒരു ബൂത്ത് യോഗത്തിൽ പങ്കെടുക്കും. കമ്മറ്റികളിലും പരിപാടികളിലും നേതാക്കളുടെ ഹാജർനില പരിശോധിക്കാനും സംവിധാനമുണ്ടാകും.
മുഴുവൻ മണ്ഡലം കമ്മിറ്റികളിലേക്കും പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിൽ രണ്ടിടത്ത് വനിതാ സാരഥികളാണ്. കോർപ്പറേഷനിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു.
പുതുതായി രൂപീകരിച്ച മണ്ഡലം കമ്മിറ്റി ബ്രാക്കറ്റിൽ: കോഴിക്കോട് നോർത്ത് (നടക്കാവ്), ബേപ്പൂർ (രാമനാട്ടുകര), കോഴിക്കോട് സൗത്ത് (പുതിയറ), കുന്ദമംഗലം (ഒളവണ്ണ), ബാലശ്ശേരി (ഉള്ള്യേരി), പേരാമ്പ്ര (മേപ്പയ്യൂർ), കുറ്റ്യാടി (വില്യാപ്പള്ളി), നാദാപുരം (നരിപ്പറ്റ), വടകര (ഒഞ്ചിയം), കൊയിലാണ്ടി (പയ്യോളി), എലത്തൂർ (ചേളന്നൂർ), കൊടുവള്ളി (താമരശ്ശേരി), തിരുവമ്പാടി (മുക്കം).
മണ്ഡലം പ്രസിഡന്റുമാർ
സബിത പ്രഹ്ളാദൻ (നോർത്ത്), കെ.ഷൈബു (നടക്കാവ്), ഷിനു പിണ്ണാണത്ത് ( ബേപ്പൂർ), സോമിത ശശികുമാർ (രാമനാട്ടുകര), കെ.നിത്യാനന്ദൻ (ഒളവണ്ണ), കെ.പി.സുധീർകുമാർ (കുന്ദമംഗലം), ബബീഷ് ഉണ്ണികുളം (ബാലശ്ശേരി), സുഗീഷ് കൂട്ടാലിട (ഉള്ള്യേരി), കെ.കെ.രാജേഷ് (പേരാമ്പ്ര), സരേഷ് കണ്ടോത്ത് (മേപ്പയ്യൂർ), ഒ.പി.മഹേഷ് (കുറ്റ്യാടി), എം.കെ.രാജേഷ് (വില്ല്യാപ്പള്ളി), സി.പി.വിപിൻചന്ദ്രൻ (നരിപ്പറ്റ), കെ.കെ.രഞ്ജിത്ത് (നാദാപുരം), പി.പി.വ്യാസൻ (വടകര), ടി.പി.വിനീഷ് (ഒഞ്ചിയം), എ.കെ.ബൈജു (പയ്യോളി), എസ്.ആർ.ജയ്കിഷ് (കൊയിലാണ്ടി), ആർ. ബിനീഷ് (എലത്തൂർ), പി.സി.അഭിലാഷ് (ചേളന്നൂർ), കെ.മനോജ് (കൊടുവള്ളി), ഷാനവാസ് കരിഞ്ചോല (താമരശ്ശേരി), സി.ടി.ജയപ്രകാശ് (മുക്കം), കെ.പ്രസാദ് ( തിരുവമ്പാടി), സി.പി.വിജയകൃഷ്ണൻ (സൗത്ത്), ടി.പി.ദിജിൽ (പുതിയറ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |