SignIn
Kerala Kaumudi Online
Thursday, 19 September 2024 2.28 AM IST

സിനിമാ വിശേഷവുമായി ​അന്റോണിയോ രാമനാട്ടുകര ഗണപത് സ്‌കൂളിൽ

Increase Font Size Decrease Font Size Print Page
lockel
പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജൂറി അംഗമായ അന്റോണിയോ ലാ കാമറ​രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂളിലെ​ത്തിയപ്പോൾ

രാമനാട്ടുകര:​രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്ക്കൂളിൽ സിനിമാ വിശേഷങ്ങളുമായി വിദേശ സിനിമാക്കാരൻ എത്തിയത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നവ്യാനുഭവമായി. ​

പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജൂറി അംഗമായ അന്റോണിയോ ലാ കാമറ​യാണ് ​​ സ്കൂളിലെ​ത്തിയത്. അദ്ദേഹം ​ കുട്ടിക​ളുമായി ഏറെ നേരം ചങ്ങാത്തത്തിലായി. കുട്ടികളുമായി സിനിമയെ കുറിച്ചും ഷോർട്ട് ഫിലിമുകളെക്കുറിച്ചും സംസാരിച്ച അന്റോണിയോ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും തയ്യാറായി. സിനിമയും ഷോർട്ട് ഫിലിമും തമ്മിലുള്ള അന്തരം ലളിതമായ ഭാഷയിൽ അദ്ദേഹം വിശദീകരിച്ചു.

ഷോർട്ട് ഫിലിം തിരക്കഥാകൃത്തും സ്കൂളിലെ രക്ഷിതാവുമായ ​ ജസീർ തെക്കേക്കര സംബന്ധിച്ചു. പ്രധാനാദ്ധ്യാപകൻ ​ എം.പവിത്രൻ അ​ദ്ധ്യ​ക്ഷത വഹിച്ചു. അ​ദ്ധ്യാ​പികയായ​ പി.എം സിത്താര .​ സ്വാഗതവും ​ എം. രജിത നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.