ഫറോക്ക് : രാമനാട്ടുകര നഗര സൗന്ദര്യവത്ക്കരണ പദ്ധതി ഇന്ന് വൈകീട്ട് 4 മണിക്ക് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി.എ അസീസ് സ്മാരക ഉദ്യാനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എൽ.എ, വി.കെ.സി മമ്മദ് കോയ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, ഗാനമേള എന്നിവയും നടക്കും. നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീഖ്, വൈസ് ചെയർമാൻ കെ.സുരേഷ്, പി കെ അബ്ദുൽ ലത്തീഫ്, പി.ടി നദീറ, കെ.എം.യമുന, എം.കെ.ഗീത, കെ.സലിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |