കോഴിക്കോട്: അഴകൊടി ദേവീ മഹാക്ഷേത്ര മഹോത്സവത്തിന് നാളെ രാത്രി എട്ട് മണിക്ക് കൊടിയേറും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നെത്തുന്ന ആഘോഷ വരവുകളും കലാപരിപാടികളും ഉണ്ടായിരിക്കും. ഉത്സവത്തിന്റെ മുന്നോടിയായി വിശേഷാൽ പൂജകളും വഴിപാടുകളും ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്യും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഉത്സവാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ വി.ബാബുരാജ്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ എം. കെ.രാജൻ, എൻ.പി.സമീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |