കോഴിക്കോട്: എൽ.ഐ.സി ഓഹരി വില്പന ആരംഭിക്കുന്ന ഇന്ന് എൽ.ഐ.സി ജീവനക്കാർ രാവിലെ 11.30 മണി മുതൽ ഉച്ചയ്ക്ക് 1.30 മണി വരെ 2 മണിക്കൂർ പണിമുടക്കും .സ്ഥാപനത്തിന്റെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചല്ല ഓഹരിയുടെ വില നിശ്ചയിച്ചിരിക്കുന്നത്, മറിച്ച് നിക്ഷേപകർ നിശ്ചയിച്ച വിലയാണ്. ഓഹരി വില്പന രാജ്യത്തിന്റെയും പോളിസി ഉടമകളുടെയും താല്പര്യത്തിന് എതിരാണ്. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. മാനാഞ്ചിറ എൽ.ഐ.സി ഓഫീസിൽ നടക്കുന്ന പണിമുടക്ക് റാലിയിൽ എ.ഐ.ഐ.ഇ.എ വൈസ് പ്രസിഡന്റ് പി.പി.കൃഷ്ണൻ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |