പയ്യോളി: സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കിഫ്ബി ധനസഹായത്തോടെ നിർമിച്ച മേലടി ഗവ.ഫിഷറീസ് എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.മുരളീധരൻ എം.പി ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.വിനോദൻ ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ പി.എം ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ, കൗൺസിലർ അൻസില ഷംസു , എ.പി.റസാക്ക് പത്മശ്രീ ഗോവിന്ദൻ.പി, അനുരാജ്, സജീന്ദ്രൻ പി വി, പി.ബാലകൃഷ്ണൻ, വളപ്പിൽ വിശ്വനാഥൻ , സി.പി.സദക്കത്തുള്ള, ചന്ദ്രൻ കെ.വി, ഹയറുന്നിസ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |