കോഴിക്കോട്: കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ-റെയിൽ ഡി.പി.ആർ കത്തിച്ച് പ്രതിഷേധിച്ചു. ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര അനുമതി പോലും ലഭിക്കാതെ കെ- റെയിലിന്റെ പേരിൽ ജനങ്ങളെ മാനസികമായി പീഡിപ്പിക്കുന്ന പിണറായി വിജയൻ പദ്ധതി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ടി.ടി ഇസ്മായിൽ പറഞ്ഞു. പി.എം.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ പള്ളിക്കണ്ടി, മുസ്തഫ ഒലീവ്, പി.എസ്.സലീഷ്, പി.എം.ഇഖ്ബാൽ, ഷീജ ആലിക്കൽ, പ്രവീൺ ചെറുവത്ത്, പി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |