കുറ്റ്യാടി: സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല സൗഹൃദ സംഗമങ്ങളുടെ സമാപനത്തിൽ കുന്നുമ്മൽ പഞ്ചായത്തിൽ നിന്ന് 100 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിംലീഗ് കൺവൻഷൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.അമ്മത് ഉദ്ഘാടനം ചെയ്തു.കെ.ടി.അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പി.പി.റഷീദ്, എം.എ.കുഞ്ഞബ്ദുല്ല മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പി.സി.അന്ത്രു ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.കെ.അബു, എ.വി. നാസറുദ്ദീൻ, എ.പി.കുഞ്ഞബ്ദുല്ല, അഹമ്മദ് പാതിരിപ്പറ്റ, പറമ്പത്ത് അബ്ദുല്ല ഹാജി, എം.കെ.അബ്ദുൽ ജലീൽ, മുഹമ്മദ് കുനിയിൽ, ചാലിൽ സൂപ്പി ഹാജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |