കോഴിക്കോട് : കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന് കീഴിൽ ജെൻഡർ കമ്മ്യൂണിറ്റി കൗൺസിലർമാരെ തിരഞ്ഞെടുക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, വിമൻ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം. മുൻ പരിചയം അഭിലഷണീയം. ഉയർന്ന പ്രായപരിധി 45 വയസ്. യാത്രാബത്ത ഉൾപ്പെടെ പരമാവധി 9000 രൂപയായിരിക്കും പ്രതിമാസ ഓണറേറിയം. താത്പ്പര്യമുള്ളവർ യോഗ്യതയും പ്രവൃത്തി പരിചയമുണ്ടങ്കിൽ അതും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂലായ് 5ന് രാവിലെ 10 മണിക്ക് കോഴിക്കോട് ടാഗോർ ഹാളിന് സമീപത്തുള്ള കുടുംബശ്രീ മൈഗ്രേഷൻ സപ്പോർട്ട് സെന്ററിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ എത്തണം. കൂടുതൽ വിവരങ്ങൾ 0495 2371100 എന്ന നമ്പറിൽ നിന്ന് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |