കോഴിക്കോട്: ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ മാനാഞ്ചിറ മൈതാനിയിൽ നടത്തിയ സെലിബ്രിറ്റി വടംവലി മത്സരത്തിൽ കോർപ്പറേഷൻ കൗൺസിലേഴ്സ് ടീമിനെ പരാജയപ്പെടുത്തി കാലിക്കറ്റ് പ്രസ് ക്ലബ് ടീം ജേതാക്കളായി.
വനിതകളുടെ മത്സരത്തിൽ എം.ജി.എം ഇങ്ങാപ്പുഴയെ പരാജയപ്പെടുത്തി ചക്കാലയ്ക്കൽ സ്പോർട്സ് അക്കാഡമി വിജയികളായി. പുരുഷവിഭാഗത്തിൽ അൾട്ടിമേറ്റ് ബാലുശ്ശേരിയെ പരാജയപ്പെടുത്തി മടവൂർ സ്പോർട്സ് അക്കാഡമി വിജയിച്ചു. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. പി.സി.സക്കീർ (മാധ്യമം, ക്യാപ്റ്റൻ), കെ.പി. സജീവൻ (കേരളകൗമുദി), രോഹിത്ത് തയ്യിൽ (കേരളകൗമുദി), ബിനീഷ് ബേബി (മനോരമ ന്യൂസ്), വി.പി. മനോജ് (അമൃത ടി.വി.), ഹാറൂൺ റഷീദ് (സുപ്രഭാതം), സൈനുദീൻ സിദാൻ (സുപ്രഭാതം), റാഷിദ് (സുപ്രഭാതം), നൗഫ് (സുപ്രഭാതം) എന്നിവർ കാലിക്കറ്റ് പ്രസ്ക്ലബിന് വേണ്ടി കളത്തിലിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |