മുക്കം: കേരള വനിത കമ്മിഷനും മുക്കം നഗരസഭയും ചേർന്ന് ജാഗ്രതാസമിതിക്ക് പരിശീലനം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് ജാഗ്രതാ സമിതി രൂപീകരിച്ച് പരിശീലനം നൽകിയത്. ഇ.എം.എസ് ഹാളിൽ നടന്നപരിപാടി വനിതാകമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ. എ. അദ്ധ്യക്ഷത വഹിച്ചു. കാഞ്ചനമാല, മുക്കം എസ്.ഐ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ ,കുടുംബശ്രീ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സൈറ ബാനു, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എം.മോഹനൻ , സി.ഡി.പി.ഒ. അനിതകുമാരി, ലീഗൽ കൺസൽട്ടന്റ് സി.കെ.സാജിറ എന്നിവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദിനി സ്വാഗതവും നഗരസഭ സെക്രട്ടറി എം.വിജില നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |