കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. മരുതോങ്കര സെന്റ് മേരീസ് ഫൊറോന ചർച്ച് വികാരി ഫാ: ജോർജ് കളത്തൂർ മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തിന് ലോഗോ കൈമാറി പ്രകാശനകർമം നിർവഹിച്ചു. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ ജി.എൽ.ലഗേഷാണ് ലോഗോ രൂപകൽപ്പന ചെയ്തത്. നവംബർ 5,7,8,9,10 തീയതികളിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ.ദിനേശൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജോർജ്, പ്രധാനാദ്ധ്യാപകൻ ഫ്രാൻസിസ് സെബാസ്റ്റ്യൻ, എച്ച്.എം.ഫോറം കൺവീനർ കെ.പി.ദിനേശൻ, പ്രോഗ്രാം കൺവീനർ കെ.പി.രജീഷ് കുമാർ, വി.വിജേഷ്, കെ.ഹാരിസ്, പി.ജമാൽ, മനോജ് കൈവേലി, പി.സാജിദ്, കെ.വി.ശശി, ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |