കോഴിക്കോട്: ശാരീരിക-മാനസിക പരിമിതികളുടെ അതിർവരമ്പുകൾ മറികടന്ന് സർഗശേഷികളുടെ അസാമാന്യ പാടവവുമായി ജില്ലാ ബഡ്സ് ബി.ആർ.സി സ്ഥാപനങ്ങളിലെ പഠിതാക്കൾക്കായി കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിക്കുന്ന മഴവില്ല് 2022 ജില്ലാതല കലോത്സവം അരങ്ങേറി. ജില്ലയിലെ 37 ബഡ്സ് - ബി.ആർ.സി സ്ഥാപനങ്ങളിലെ 350-ലധികം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. നാടോടി നൃത്തം, സംഘനൃത്തം, ഒപ്പന, ലളിതഗാനം, മിമിക്രി, നാടൻപാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്നവേഷം സ്റ്റേജ് ഇനങ്ങളിലും ക്രയോൺ, പെൻസിൽ ഡ്രോയിംഗ്, എംബോസ് പെയിന്റിംഗ് സ്റ്റേജിതര ഇനങ്ങളിലുമാണ് മത്സരം നടന്നത്. ജില്ലാ പ്രസിഡന്റ് ഷീജ ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഗിരീഷൻ പി.എം അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |