കോഴിക്കോട് : തെക്കേപുറം സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 10-ാമത് എമിറേറ്റ്സ് ഫസ്റ്റ് അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റ് നാളെ ഫ്രാൻസിസ് റോഡ് ചെങ്ങോട്ട് ഇൻഡോർ ഗ്രൗണ്ടിൽ വൈകിട്ട് 6.30ന് നടക്കും. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 40000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും സമ്മാന തുകയായി ലഭിക്കും. 19ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ട്രോഫികൾ സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എൻ.കുഞ്ഞഹമ്മദ്, ജന. കൺവീനർ എസ്.എം.സാലിഹ്, സെക്രട്ടറി എ.എം.കോയട്ടി, ട്രഷറർ പി.വി.സുബെെർ, കെ.അൽത്താഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |