കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം കേരള ബാങ്കും എന്ന സന്ദേശവുമായി കേരള ബാങ്ക് കോഴിക്കോട് സി.പി.സിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കാരപ്പറമ്പ് ജിങ്ക ടർഫിൽ നടന്ന മത്സരങ്ങൾ കേരള ബാങ്ക് ഡയറക്ടറും കൺസ്യൂമർ ഫെഡ് ചെയർമാനുമായ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ഡയറക്ടർ ഇ.രമേശ് ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.ദിനേശൻ, ഐ.കെ വിജയൻ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ ശാഖകളെ പ്രതിനിധീകരിച്ചെത്തിയ ടീമുകൾ ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പേരിലാണ് മത്സരിച്ചത്. പുരുഷ വിഭാഗത്തിൽ ഫൈസി, അഖിൽ ടി.പി , ഷിജു.കെ, ഷാജി പി.വി, പ്രമോദ് എന്നിവർ അണിനിരന്ന ടീമും വനിതാവിഭാഗത്തിൽ കാലിക്കറ്റ് മെയിൻ ശാഖയിൽ നിന്നുള്ള രൂപ.പി, പുഷ്പ.എൻ , അർഷ ദേവ് , മായ.പി.വി , കൃഷ്ണവേണി എ.കെ എന്നിവർ അണിനിരന്ന ടീമും ചാംപ്യൻമാരായി. പുരുഷ വിഭാഗത്തിൽ ഏരിയാ മാനേജർ അജിത്കുമാർ വി.കെ, മനോജ്.വി, ശെൽവരാജ്, ശിവദാസൻ, സരേഷ് എന്നിവർ അണിനിരന്ന ടീമും വനിതാ വിഭാഗത്തിൽ സാജിത.എം, ലിജ.ടി.ജെ, ഗിഷ ബേബി.കെ , മിനി.എൻ,
മിനി.എം എന്നിവർ അണിനിരന്ന ടീമും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |