കോഴിക്കോട്: ഫേസ് കാമ്പസ് സംഘടിപ്പിക്കുന്ന സിവിൽ സർവീസ് കോൺക്ലേവ് ഫേസ് ഇൻസ്പിറക്ക് നാളെ തുടങ്ങും. ഓൺലൈനായി നടക്കുന്ന പരിപാടി വൈകിട്ട് 7ന് തുടങ്ങി 9ന് അവസാനിക്കും. 25 ഓളം ഐ.എ.എസ്, ഐ.പിഎസ് ഉദ്യോഗസ്ഥരും യു.എൻ സിവിൽ സെർവന്റ്സും കെ.എ.എസ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും കുട്ടികളുമായി സംവദിക്കും. 11ന് സമാപിക്കും. കോൺക്ലേവിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് 9107644644 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
സംസ്ഥാന സിവിൽ സർവീസ് അക്കാഡമി മുൻ സ്പെഷ്യൽ ഓഫീസറും ഫേസ് അക്കാഡമിക്ക് ഡയറക്ടറുമായ കെ.സലിം, വൈസ് പ്രിൻസിപ്പൽ അമീർ അലി നൂറാനി , അഡ്മിനിസ്ട്രേറ്റർ എൻ.ശിഹാബുദ്ദീൻ ,മുഹമ്മദ് തസ്നിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |