രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സലിം രാമനാട്ടുകരക്ക് യൂണിറ്റ് കമ്മിറ്റി സ്വീകരണം നൽകി. നഗരത്തിൽ നടന്ന ഘോഷയാത്രയ്ക്ക് ശേഷം ചേർന്ന സ്വീകരണ സദസ് രാമനാട്ടുകര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ ലത്തീഫ് ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശിവദാസ്, അസ്ലം പാണ്ടികശാല, കെ.കെ.വിനോദ് കുമാർ, ഓക്കേ മൻസൂർ, സി.ദേവൻ, ടി മമ്മദ് കോയ, പി.സി നളിനാക്ഷൻ,പറമ്പൻ ബഷീർ, എം.കെ സമീർ, സംഷീർ പള്ളിക്കര, പി.പി ബഷീർ,പാച്ചീരി സൈതലവി, സി.സി ബാവ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |