വേളം: വലകെട്ട് ഗ്രാമദീപം കലാ-കായികവേദി സെക്രട്ടറി സി.രജീഷിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കേളോത്ത് മുക്കിൽ നടന്ന പരിപാടി വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.സി സിത്താര അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കിണറുള്ളതിൽ അസീസ്, അനീഷ പ്രദീപ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ കരീം, കെ.പി പവിത്രൻ, പി.പി ബാബു, എം.കെ അനീഷ്, തയ്യിൽ വാസു, തായന ശശീന്ദ്രൻ, കെ.കെ മുഹമ്മദ്, ടി.വി ഗംഗാധരൻ, എം.സലീം, സി.രാജീവൻ എന്നിവർ പ്രസംഗിച്ചു. പി.സതീശൻ സ്വാഗതവും സി.കെ സുനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |